Thursday, April 28, 2011

Chikkan malliyila kari


വേണ്ട സാധനങ്ങള്‍ 
  1. ചിക്കന്‍ കഷ്ണങ്ങള്‍ ആക്കിയത്  -  ഒരു കിലോ 
  2. മുളക് പൊടി -  രണ്ട് ചെറിയ സ്പൂണ്‍ 
  3. മല്ലി പൊടി - ഒരു ചെറിയ സ്പൂണ്‍ 
  4. മഞ്ഞള്‍ പൊടി -  അര ചെറിയ സ്പൂണ്‍ 
  5. വെളുത്തുള്ളി -  നാല് അല്ലി 
  6. ഇഞ്ചി( നീളത്തിലരിഞ്ഞത് ) -  അര ചെറിയ സ്പൂണ്‍ 
  7. എണ്ണ -  കാല്‍ കപ്പ്‌
  8. സവാള ( വട്ടത്തിലരിഞ്ഞത് ) -  ഒരു കപ്പ്‌
  9. തൈര് -  ഒരു വലിയ സ്പൂണ്‍ 
  10. നാരങ്ങ നീര് -  ഒരു ചെറിയ സ്പൂണ്‍ 
  11. മല്ലിയില അരച്ചത്‌ -  രണ്ട് വലിയ സ്പൂണ്‍ 
തയ്യാറാക്കുന്ന രീതി 
                                 മുളകുപൊടി , മല്ലിപൊടി , മഞ്ഞള്‍ പൊടി , വെളുത്തുള്ളി , ഇഞ്ചി എന്നിവ മയത്തില്‍ അരച്ചെടുക്കുക. ഒരു പാന്നില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റി കോരുക. ആ എണ്ണയില്‍ അരപ്പ് ചേര്‍ത്ത് ചെറുതീയില്‍ മൂപ്പിക്കുക. ഇതില്‍ കാല്‍ കപ്പ്‌ വെള്ളമൊഴിച്ച് ചേരുവ വെട്ടിത്തിളക്കുമ്പോള്‍ ഇറച്ചിയും, ഉപ്പും ചേര്‍ത്ത് ഇളക്കി ഒരു കുഴിവുള്ള അടപ്പ കൊണ്ട് അടച്ചു വേവിക്കുക. തൈര് , നാരങ്ങ നീര് , മല്ലിയില എന്നിവ ഒരുമിച്ചക്കി  , അതില്‍ വഴറ്റിയ സവാള ഇട്ടു ഇളക്കുക. ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ ഈ ചേരുവ ചേര്‍ക്കുക.  ഇറച്ചി പാകത്തിന് വെന്തു ,ചാറ് ഒന്ന് വറ്റിച്ചു ചൂടോടെ ഉപയോഗിക്കുക. 

Friday, April 15, 2011

koottu payasam


വേണ്ട സാധനങ്ങള്‍ 
  1. നെയ്യില്‍ വറുത്ത ചെറുപയര്‍ - ഒരു കപ്പ്‌ ( വേവിച്ചത് ) 
  2. സേമിയ നെയ്യില്‍ വറുത്തു പൊടിച്ചത് - ഒരു കപ്പ്‌ 
  3. ശര്‍ക്കര  ഉരുക്കിയത് - ആവശ്യത്തിനു 
  4. തേങ്ങയുടെ ഒന്നാം പാല്‍  -  ഒരു കപ്പ്‌
  5. രണ്ടാം പാല്‍ -  രണ്ട് കപ്പ്‌
  6. മൂന്നാം പാല്‍ -  മൂന്ന് കപ്പ്‌
  7. അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിനു 
  8. ഏലക്ക പൊടി - ഒരു ടീസ് സ്പൂണ്‍ 
  9. നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍ 

തയ്യാറാക്കുന്ന രീതി 
 ഒരു ഉരുളി അടുപ്പില്‍ വച്ച് ചൂടാക്കി  ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് വേവിച്ച ചെറു പയര്‍ ചെറുതായി വഴറ്റുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയതും ചേര്‍ത്തും നന്നായി ഇളക്കുക. തേങ്ങയുടെ മൂന്നാം പാലില്‍ പൊടിച്ച സേമിയ കലക്കി വഴറ്റിയ  ചെറു പയര്‍ കൂട്ടിലേക്ക് ചേര്‍ക്കുക. ഇതു നന്നയി ഇളക്കി ഒന്ന് കുറുക്കിയെടുക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് നന്നായി  തിളപ്പിക്കുക. നന്നായി തിളച്ചശേഷം ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി ഏലക്ക പൊടിയും     ബാക്കിയുള്ള നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്‍ത്ത് ചെറു ചൂടോടെ കഴിക്കാം .  

koottu payasam


വേണ്ട സാധനങ്ങള്‍ 
  1. ബസുമതി അരി(വേവിച്ചത് )   -  രണ്ട് കപ്പ്‌
  2. പാല്‍ -  രണ്ട് കപ്പ്‌
  3. വാനില - രണ്ട് തുള്ളി 
  4. വെണ്ണ -     ഗ്രാം 
  5. തേന്‍ -  മൂന്ന് ടേബിള്‍ സ്പൂണ്‍ 
  6. പഞ്ചസാര -  ആവശ്യത്തിനു 
  7. ആപ്പിള്‍ ( കഷ്ണങ്ങള്‍ ) -  അഞ്ചര കപ്പ്‌
  8. പട്ട ( പൊടിച്ചത് ) -  അര ടീസ് സ്പൂണ്‍ 
തയ്യാറാക്കുന്ന രീതി 
 ഒരു പാത്രം അടുപ്പില്‍ വച്ച് പാല്‍ തിളപ്പിക്കുക. തിളച്ചശേഷം വേവിച്ച അരി ഇട്ടു ചെറു തീയില്‍ ഇളക്കി കൊണ്ടിരിക്കുക. അതിനുശേഷം വാനില  , വെണ്ണ , തേന്‍ , പഞ്ചസാര , ആപ്പിള്‍ , പട്ട  എന്നെ ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് നല്ലവണ്ണം തിളപ്പിക്കുക. ഇതു ചൂടോടു ക്കൊടിയോ തണുപ്പിച്ചോ കഴിക്കാം . 

Saturday, April 9, 2011

Pineapple Halwa


വേണ്ട സാധങ്ങള്‍
  1. റവ       :  അര കിലോ
  2. പഞ്ചസാര : രണ്ടര കപ്പ്
  3. നെയ്യ്  : ഒരു ടേബിള്‍ 
  4. പൈനാപ്പിള്‍  : ഒരു കപ്പ്‌  ( ചെറുതായി അറിഞ്ഞത് )
  5. വെള്ളം  : രണ്ടര കപ്പ 
  6. അണ്ടിപ്പരിപ്പ്   : നാല് 
  7. കിസ്മസ്  : നാല് 
തയ്യാറാക്കുന്ന രീതി 

             ഒരു സ്റ്റീല്‍ ഉരുളിയില്‍ നെയ്യൊഴിച്ച് റവ ഇട്ടു   ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. ഇതില്‍ പഞ്ചസാരയും, വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. തീ കുറച്ചു വെള്ളം വറ്റിച്ചെടുക്കുക. അണ്ടിപ്പരിപ്പ് , കിസ്മസ്,പൈനാപ്പിള്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കുക. 

Monday, March 14, 2011

Koli flower grave

വേണ്ട സാധനങ്ങള്‍ 
  1. കോളി ഫ്ലവര്‍  ( ഇടത്തരം ) - ഒന്ന്   
  2. സോയ ഗ്രനുല്സ് - ഒന്നര കപ്പ്‌
  3. നെയ്യ് - മുക്കാല്‍ കപ്പ്‌
  4. ജീരകം - കാല്‍ ചെറിയ സ്പൂണ്‍
  5. ഗ്രാമ്പു - മൂന്ന് 
  6. കറുവ പട്ട - ഒരിഞ്ചു കഷ്ണം 
  7. ഏലക്ക - രണ്ട് 
  8. സവാള( പൊടിയായി അരിഞ്ഞത്‌ ) - രണ്ട്
  9. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - രണ്ട് വലിയ സ്പൂണ്‍ 
  10. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍ 
  11. മഞ്ഞള്‍ പൊടി - അര ചെറിയ സ്പൂണ്‍ 
  12. കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍ 
  13. പച്ചമുളക് ( അറ്റം പിളര്‍ന്നത് ) - മൂന്ന് 
  14. തക്കാളി പൊടിയായി അരിഞ്ഞത്‌ - രണ്ട് 
  15. ഇഞ്ചി( കനം കുറച്ചു നീളത്തിലരിഞ്ഞത് ) - അര സ്പൂണ്‍ 

തയ്യാറാക്കുന്ന  രീതി 

കോളി ഫ്ലവര്‍ പൂക്കളായി അടര്‍ത്തിയെടുത്തു വയ്ക്കുക. സോയ വെള്ളത്തില്‍ കുതിര്‍ത്തു, ശേഷം വെള്ളം പിഴിഞ്ഞ് വയ്ക്കുക.   ഒരു പാന്നില്‍ നെയ്യ് ചൂടാക്കി  ജീരകം, ഗ്രാമ്പു, കറുവ പട്ട, ഏലക്ക എന്നിവ മൂപ്പിക്കുക. ഇതില്‍ സവാള ചേര്‍ത്ത് വഴറ്റി നല്ലതുപോലെ വഴണ്ട് വരുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക.  നന്നായി വഴണ്ട് വരുമ്പോള്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, പച്ചമുളക് , തക്കാളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നെയ്യ് തെളിയുമ്പോള്‍ കോളി ഫ്ലാവരും, സോയയും ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക.   ഒരു കപ്പ്‌ വെള്ളമൊഴിച്ച്, പത്തുമിനിട്ടു അടച്ചു വച്ച് ചെറു തീയില്‍ വേവിച്ചു അടുപ്പില്‍ നിന്നും ഇറക്കുക. ഒരു പത്രത്തിലേക്ക് മാറ്റി മുകളില്‍ ഇഞ്ചി നീളത്തിലരിഞ്ഞത് വിതറി ചൂടോടെ ഉപയോഗിക്കുക. 

Vazhuthanga fry

വേണ്ട സാധനങ്ങള്‍ 
  1. വഴുതനങ്ങ - കാല്‍ കിലോ    
  2. സവാള - ഒന്ന് 
  3. പച്ചമുളക് - നാല്
  4. ഉപ്പു - പാകത്തിന് 
  5. എണ്ണ - രണ്ട് വലിയ സ്പൂണ്‍ 
  6. കുരുമുളക്(അരച്ചത്‌) - അര ചെറിയ സ്പൂണ്‍ 
തയ്യാറാക്കുന്ന  രീതി 

വഴുതന ഒരിഞ്ചു നീളത്തില്‍ കനം കുറച്ചരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും , പച്ചമുളകും ഇട്ടു വഴറ്റുക. ഇതില്‍ പാകത്തിന് ഉപ്പും വഴുതനങ്ങയും  ചേര്‍ത്തിളക്കി, കുരുമുളക് ചതച്ചത് വിതറി അടുപ്പില്‍ നിന്നും ഇറക്കുക. 

Thursday, February 10, 2011

Fish moli


  1. കരിമീന്‍ വൃത്തിയാക്കി മുഴുവനെ വരിഞ്ഞത് - ഒരു കിലോ
  2. കുരുമുളക് ചതച്ചത്  - രണ്ട്   ചെറിയ സ്പൂണ്‍ 
  3. മഞ്ഞള്‍പൊടി - ഒരു  ചെറിയ സ്പൂണ്‍ 
  4. മൈദാ - ഒരു വലിയ സ്പൂണ്‍ 
  5. വെളിച്ചെണ്ണ - കാല്‍ കപ്പ്‌ 
  6. സവാള നീളത്തിലരിഞ്ഞത് - ഒരു കപ്പ്‌ 
  7. ഇഞ്ചി നീളത്തിലരിഞ്ഞത് - രണ്ട് ചെറിയ സ്പൂണ്‍ 
  8. വെളുത്തുള്ളി - 12    അല്ലി 
  9. പച്ചമുളക് അറ്റം പിളര്‍ന്നത് - പത്ത്  
  10. കറിവേപ്പില - രണ്ട് തണ്ട്
  11. വെള്ളം - ഒന്നര കപ്പ്‌ 
  12. തേങ്ങാപ്പാല്‍ - രണ്ട്  കപ്പ്‌ തെങ്ങയുടെത് 
  13. വിനാഗിരി - ഒരു വലിയ സ്പൂണ്‍ 
  14. ഉപ്പു - പാകത്തിന് 
പാകം ചെയ്യുന്ന രീതി 
                                          ഒരു പാന്നില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റി മൈദാ ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് കൂടെ വെള്ളം, വിനാഗിരി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവയും ചേര്‍ത്ത് പാത്രം മൂടി വച്ച് സാവധാനം വേവിക്കുക. ചേരുവ കഷ്ണങ്ങളില്‍ പിടിക്കുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് പിരിഞ്ഞുപോകാതെ ചൂടാക്കി അടുപ്പില്‍ നിന്നും ഇറക്കുക. 

Karimeen Pollichathu

കരിമീന്‍ പൊള്ളിച്ചത് 
  1. കരിമീന്‍ വൃത്തിയാക്കി മുഴുവനെ വരിഞ്ഞത് - ഒരു കിലോ
  2. കുരുമുളകുപൊടി - ഒന്നര  ചെറിയ സ്പൂണ്‍ 
  3. മഞ്ഞള്‍പൊടി - ഒരു  ചെറിയ സ്പൂണ്‍ 
  4. വെളിച്ചെണ്ണ - മൂന്ന്  വലിയ സ്പൂണ്‍ 
  5. ചുവനൂള്ളി - ഒരു കപ്പ്‌ ( വട്ടത്തിലരിഞ്ഞത്)
  6. ഇഞ്ചി നീളത്തിലരിഞ്ഞത് - രണ്ട് ചെറിയ സ്പൂണ്‍ 
  7. വെളുത്തുള്ളി - 15    അല്ലി 
  8. പച്ചമുളക് അറ്റം പിളര്‍ന്നത് - മൂന്ന് 
  9. കറിവേപ്പില - രണ്ട് തണ്ട് 
  10. കടുക് - ഒരു ചെറിയ സ്പൂണ്‍ 
  11. മല്ലിപൊടി - രണ്ട് ചെറിയ സ്പൂണ്‍ 
  12. മുളകുപൊടി - അര ചെറിയ സ്പൂണ്‍ 
  13. തേങ്ങാപ്പാല്‍ - ഒരു കപ്പ്‌ തെങ്ങയുടെത് 
  14. മീന്‍ പുളി - നാലെണ്ണം
  15. ഉപ്പു - പാകത്തിന് 
പാകം ചെയ്യുന്ന രീതി 
                                          ഒരു സ്പൂണ്‍ കുരുമുളകുപൊടി, അര സ്പൂണ്‍ മഞ്ഞള്‍പൊടി ,പാകത്തിന് ഉപ്പു  എന്നിവ അരച്ച് മീനില്‍ പുരട്ടി അതികം മൂത്ത് പോകാതെ വറുക്കുക.  മല്ലിപൊടി, മുളകുപൊടി , അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പൊടി, അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടി എന്നിവ മയത്തില്‍ അരക്കുക. ഒരു പാന്നില്‍ രണ്ട് വലിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചുവനൂള്ളി, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് കറിവേപ്പില എന്നിവ ഇട്ടു വഴറ്റി കോരുക. ഒരു ചീനിച്ചട്ടിയില്‍ ഒരു വലിയ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാലുടന്‍  അരപ്പ് വഴറ്റുക. വറുത്ത മീനും തേങ്ങാപ്പാലും, മീന്‍ പുളിയും, ഉപ്പും ചേര്‍ത്ത് പാത്രം മൂടി വച്ച് വേവിക്കുക. ചേരുവ വെട്ടിത്തിളക്കുമ്പോള്‍ മൂടി തുറന്നു ചാറ് വറ്റിക്കുക. വഴട്ടിക്കൊരി വച്ചിരിക്കുന്ന പച്ചമാസലകള്‍ ചേര്‍ത്ത് കഷ്ണങ്ങളില്‍ ചാറ് പൊതിഞ്ഞിരിക്കുന്ന സമയത്ത് അടുപ്പില്‍ നിന്നും ഇറക്കുക. വാട്ടിയ വാഴയിലയില്‍ ഓരോ മീനും പൊതിഞ്ഞു വാഴനാര് കൊണ്ട് കെട്ടി ചീനിച്ചട്ടിയില്‍ തിരിച്ചും മറിച്ചുമിട്ടു ചൂടോടെ ഉപയോഗിക്കുക. 

Thursday, January 27, 2011

Ediyappam


വേണ്ട സാധനങ്ങള്‍ 
  1. നന്നായി വറുത്തു തരി ഒട്ടും ഇല്ലാത്ത അരിപൊടി - ഒരു കപ്പ്‌
  2. തിളച്ച വെള്ളം - പാകത്തിന് 
  3. തേങ്ങ തിരുവോയത് - പാകത്തിന് 
  4. ഉപ്പു - പാകത്തിന് 
ഉണ്ടാക്കുന്ന രീതി 
                  വെള്ളം ഉപ്പുചേര്‍ത്ത് വെട്ടി തിളക്കുമ്പോള്‍ അരിപ്പോടിചെര്‍ത്ത് ഇളക്കി കട്ട  കെട്ടാതെ കുഴച്ചെടുക്കുക. ഇതു നന്നായി കൈകൊണ്ടു തേച്ചശേഷം ഇടിയപ്പ  അച്ചില്‍ ( ചെറിയ ദ്വാരമുള്ള അച്ച് ഉപയോഗിക്കുക) നിറക്കുക. തട്ടില്‍ അല്‍പ്പം എണ്ണമയം പുരട്ടി തേങ്ങ വിതറി ഇതിനുമുകളിലേക്ക് അച്ച് കയ്യില്‍ വച്ച് അമര്‍ത്തി.(അച്ച് അമര്‍ത്തുമ്പോള്‍ വീശിയെടുക്കാന്‍  നോക്കുക). ഇതിനുമുകളില്‍ അല്‍പ്പം തേങ്ങ വിതറി ആവിയില്‍ വേവിച്ചെടുക്കുക. 

Thursday, January 6, 2011

Neyyada

  1. പച്ചരി - അര കിലോ
  2. തേങ്ങ -  ഒരു കപ്പ്‌
  3. നെയ്യ് - ഒരു കപ്പ്‌ 
  4. ഏലക്ക പൊടി - ഒരു ടീസ് സ്പൂണ്‍ 
  5. അണ്ടിപ്പരിപ്പ് -  50  ഗ്രാം 
  6. മുന്തിരി -  50 ഗ്രാം 
  7. പഞ്ചസാര പൊടിച്ചത് - ആവശ്യത്തിനു 
  8. റവ -  200   ഗ്രാം 
  9. ഉപ്പു - ആവശ്യത്തിനു 
  10. വെളിച്ചെണ്ണ - വറുക്കാന്‍ 
ചെയ്യുന്ന രീതി 
                               അരി കുതിര്‍ത്തു കഴുകി ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരക്കുക. ഒരു പത്രം അടുപ്പില്‍ വച്ച് നെയ്യൊഴിച്ച് തേങ്ങയും, റവയും ചെറുതായി വറുക്കുക.  അതിലേക്കു അണ്ടിപ്പരിപ്പ്,മുന്തിരി എന്നിവ നുറുക്കിയത്ത് ചേര്‍ക്കുക. അടുപ്പില്‍ നിന്നും ഇറക്കിയ ശേഷം ആവശ്യത്തിനു elakkapodiyum ,പഞ്ചസാരയും ചേര്‍ത്ത് കൂട്ട്   റെഡി ആക്കുക  .  അരച്ച അരി ചെറു നാരങ്ങ അളവില്‍ ഉരുളകളാക്കി അച്ചിപ്പതിരിയുടെ അച്ചില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍ വച്ച് അതില്‍ ഒരു ഉരുള വച്ച് മറ്റൊരു കവര്‍ വച്ച് അച്ച്   അമര്‍ത്തുക. ഏകദേശം പുരിയുടെ വലുപ്പത്തില്‍ ഉണ്ടാക്കണം. അതിനകത്ത് തയ്യാറാക്കിയ കൂട്ട് വച്ച് അടയുടെ ആകൃതിയില്‍ മടക്കുക. ചൂടായ വെളിച്ചെണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതുവരെ പോരിചെടുക്കുക .